മനുഷ്യരാളിയെ തുടച്ചുനീക്കാന്‍ പോന്ന രണ്ട് ഭയാനക ഭീഷണികള്‍:
പട്ടികയിലുള്ള കാലാവസ്ഥാ വ്യതിയാനം, പാന്‍ഡമിക്കുകള്‍, അന്തരീക്ഷ മലിനീകരണം, ആന്‍റിബയോട്ടിക് പ്രതിരോധം, കടുത്ത ദാരിദ്യ്രം, യുദ്ധങ്ങള്‍ എന്നിവയ്ക്ക് പുറമേ, ലോകത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശേഷിയുള്ള രണ്ട് ഭയാനകമായ ഭീഷണികളാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്:
ആണവ യുദ്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന കടുത്ത പട്ടിണിയും.
മനുഷ്യന് വിനാശകരമായ രീതിയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ദുരുപയോഗം.
എങ്കിലും ഈ ഭീകരമായ സാഹചര്യങ്ങള്‍ കൃത്യമായി നടക്കുമെന്ന് ഗവേഷകര്‍ മുന്‍കൂട്ടി പറയുന്നില്ല. കൃത്യമായ മുന്‍കാല ഡാറ്റകളുടെ ലഭ്യതക്കുറവുള്ളതിനാല്‍ എ.ഐ, ആണവ യുദ്ധം എന്നിവയുടെ കണക്കുകൂട്ടലുകളില്‍ വലിയ അനിശ്ചിതത്വങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും നഷ്ടപ്പെടുന്ന മനുഷ്യായുസ്സും:
ഭൂമിയിലെ താപനില വര്‍ദ്ധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുമെന്ന കണക്കുകളും പഠനം പുറത്തുവിട്ടിരിക്കുന്നു. ആഗോളതാപനില 4.4 ഡിഗ്രിയായി ഉയരുന്നതിന് പകരം 1.8 ഡിഗ്രിയായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മൊത്തം 1.89 ബില്യണ്‍ (189 കോടി) വര്‍ഷത്തെ ആരോഗ്യകരമായ ജീവിതകാലം സംരക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വരള്‍ച്ചയും ജനങ്ങളുടെ പാലായനങ്ങളും പോലെയുള്ള മറ്റ് ആഘാതങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതീക്ഷ നല്‍കുന്ന വശം:
എല്ലാ മുന്നറിയിപ്പുകള്‍ക്കുമിടയിലും കാര്യങ്ങള്‍ ഇനിയും നമ്മുടെ നിയന്ത്രണത്തിലാണെന്ന നല്ല വാര്‍ത്തയും ഈ പഠനം നല്‍കുന്നുണ്ട്. "ഈ ഭീഷണികളുടെ വ്യാപ്തി മാത്രമല്ല ശ്രദ്ധേയം, മറിച്ച് അവയെ നേരിടാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരം ഇനിയും മനുഷ്യന് ബാക്കിയുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം" എന്ന് കമ്മീഷന്‍ തലവന്‍ ക്രിസ്ററഫര്‍ ജെ. എല്‍. മുറെ (Christopher J. L. Murray) വ്യക്തമാക്കുന്നു. വരും തലമുറകളുടെ ആരോഗ്യവും ഭാവിയും നിര്‍ണ്ണയിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ തീരുമാനങ്ങളായിരിക്കുമെന്നും വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Comments: